കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനപരേഡില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാകയുയര്‍ത്തി
കാസര്‍കോട് : കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാകയുയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി പരേഡ് പരിശോധിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി പി. ബിജോയ് എന്നിവര്‍ പരേഡിനെ അഭിവാദ്യം ചെയ്തു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എ മാരായ എ.കെ.എം അഷറഫ്, എന്‍.എ നെല്ലിക്കുന്ന്, അഡ്വ.സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ സമര സേനാനികളായ ക്യാപ്റ്റന്‍ കെ.എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ഗോപാലന്‍ നായര്‍, ജന പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, എ.ഡി.എം പി. അഖില്‍, എ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ഡപ്യൂട്ടി കളക്ടര്‍മാര്‍, പോലീസ് ഉദ്യാഗസ്ഥര്‍, കളക്ടറേറ്റ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് സാരീസ് നെയ്ത്ത് സംഘം നെയ്തെടുത്ത ഷാള്‍ വിശിഷ്ട അതിഥികള്‍ക്ക് നല്‍കി.
സ്വാതന്ത്ര്യദിനാഘോഷത്തിനോടനുബന്ധിച്ച് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ നളിനാക്ഷന്‍ പരേഡ് നയിച്ചു. മേല്‍പറമ്പ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് സെക്കന്റ് കമാന്ററായി. കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ പി.വി നാരായണന്‍ നയിച്ച ജില്ലാ ആര്‍മ്ഡ് റിസര്‍വ് പോലീസ് പ്ലാറ്റൂണ്‍, വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.വി അജീഷ് നയിച്ച ലോക്കല്‍ പോലീസ്, കാസര്‍കോട്് സബ് ഇന്‍സ്‌പെക്ടര്‍ കെ.അജിത നയിച്ച വനിതാ പോലീസ്, ബദിയടുക്ക റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജ് നയിച്ച എക്‌സൈസ്, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ തച്ചങ്ങാട് നിവേദ്യയ നയിച്ച സ്റ്റുഡന്റ്‌സ് പോലീസ്,
ഗവ. ഫിഷറീസ് സെക്കന്ററി സ്‌കൂള്‍ പടന്നക്കടപ്പുറം ഷാസിന്‍ നയിച്ച സ്റ്റുഡന്റ്‌സ് പോലീസ്, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബാരെ ശിഖ നയിച്ച സ്റ്റുഡന്റ്‌സ് പോലീസ്, ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സെക്കന്ററി സ്‌കൂള്‍ ഇരിയണ്ണി പ്രജ്വല്‍ നയിച്ച സ്റ്റുഡന്റ്‌സ് പോലീസ്, നെഹറു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട് സീനിയര്‍ അണ്ടര്‍ ഓഫീസര്‍ നന്ദ കിഷോര്‍ നയിച്ച സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കാഞ്ഞങ്ങാട് യു.വി ശിവാനി നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെമ്മനാട് കെ. അഭിനവ് നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി എയര്‍ വിങ്, രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ നീലേശ്വരം അനുരഞ്ജ് നയിച്ച ജൂനിയര്‍ഡിവിഷന്‍ എന്‍.സി.സി നേവല്‍ വിങ്, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കാറഡുക്ക പ്രണവ് നയിച്ച ജൂനിയര്‍ഡിവിഷന്‍ എന്‍.സി.സി, ഗവ. മുസ്ലീം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ കാസറകോട് അബ്ദുള്‍ റഹ്ിമാന്‍ ഖായിസ് നയിച്ച ജൂനിയര്‍ റെഡ് ക്രോസ്സ്, ഗവ. യു.പി സ്‌കൂള്‍ കാസര്‍കോട് ധ്യതി നയിച്ച സ്‌കൗട്ട് ആന്റ് ഗൈഡ്, ജവഹര്‍ നവോദയ വിദ്യാലയ പെരിയ ബാന്‍ഡ് മാസ്റ്റര്‍ ടി.കെ.ആദര്‍ശ് നയിച്ച ബാന്‍ഡ് സെറ്റ്, മാര്‍തോമ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെര്‍ക്കള ബാന്‍ഡ് മാസ്റ്റര്‍ ബാദുഷ നയിച്ച ബാന്‍ഡ് സെറ്റ്, ടീം കേരള യുവജന കേന്ദ്രം കാസര്‍കോട് റ്റി. നവീന്‍ രാജ് നയിച്ച ടീം കേരള എന്നീ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. തുടര്‍ന്ന് കാസര്‍കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം ആലപിച്ചു.
പരേഡിനെ തുടര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ഫോഴ്്സ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് പ്ലാറ്റൂണുകള്‍ക്ക് മന്ത്രി എവര്‍ റോളിങ് ട്രോഫി സമ്മാനിച്ചു. ഫോഴ്സ് വിഭാഗത്തില്‍ ബദിയഡുക്ക റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സുബിന്‍ രാജ് നയിച്ച എക്സൈസ് പ്ലാറ്റൂണും സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി വിഭാഗത്തില്‍ നന്ദകിഷോര്‍ നയിച്ച നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി പ്ലാറ്റൂണും ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി നേവല്‍വിങ് പ്ലാറ്റൂണും സ്റ്റുഡന്‍ പോലീസ് വിഭാഗത്തില്‍ പ്രജ്വല്‍ നയിച്ച ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി സ്റ്റുഡന്റ് പോലീസ് കാഡറ്റ് പ്ലാറ്റൂണും ട്രോഫികള്‍ ഏറ്റുവാങ്ങി. പരേഡില്‍ പങ്കെടുത്ത മുഴുവന്‍ പ്ലാറ്റൂണുകള്‍ക്കും പങ്കാളിത്തത്തിനുള്ള സമ്മാനം നല്‍കി. പരേഡിലെത്തിയ മുഴുന്‍ ആളുകള്‍ക്കും ജില്ലാ ഭരണ സംവിധാനം മധുരം നല്‍കി.
തളിപ്പറമ്പ : ആധുനിക തളിപ്പറമ്പിൻ്റെ രാജശില്പി എന്ന് അറിയപ്പെടുന്ന പി. നീലകണ്ഠ അയ്യരുടെ ഇളയ മകൻ എൻ. ഗണപതി (85) ബംഗളൂരിൽ അന്തരിച്ചു.
40 വർഷത്തോളം ഇന്ത്യയിലെ ഡിഫെൻസ് ഓർഡനൻസ് ഫാക്ടറിയിൽ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു.തങ്കം (ഭാര്യ). രണ്ട് പെണ്മക്കൾ - ലത, സവിത. മരുമക്കൾ - ലക്ഷ്മണൻ (muscut), Ram (America).സംസ്കാരം ബംഗ്ലൂരിൽ വെച്ച് നടക്കും .