പൊതു തെരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

google news
ssss

കാസർഗോഡ് : ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 ന്റെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ കളക്ടറുടെ ചേമ്പറില്‍ നടന്നു. ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. മാന്‍പവര്‍ നോഡല്‍ ഓഫീസര്‍ എ.ഡി സര്‍വ്വേ ആസിഫ് അലിയാര്‍, ഐ.ടി  നോഡല്‍ ഓഫീസര്‍ ജില്ലാ ഇഫര്‍മാറ്റിക്‌സ് ഓഫീസര്‍  കെ.ലീന  എന്നിവര്‍ പങ്കെടുത്തു.

Tags