പൊതു തെരഞ്ഞെടുപ്പ് 2024; ചെലവ് നിരീക്ഷകൻ കാസര്‍കോട് ജില്ലയിലെത്തി

google news
ssss

കാസര്‍കോട് : ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എക്‌സ്‌പെന്റിച്ചര്‍ ഒബ്‌സര്‍വര്‍ ആനന്ദ് രാജ് ജില്ലയിലെത്തി. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കെ. ഇമ്പശേഖര്‍ കളക്ടറേറ്റില്‍ നിരീക്ഷകനെ സ്വീകരിച്ചു. കളക്ടർ ഒബ്‌സർവറുമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. ഒബ്‌സർവർക്ക് തെരഞ്ഞെടുപ്പ് മാനേജ്മെൻ്റ് പ്ലാൻ കൈമാറി.

മുംബൈ ഡെപ്യൂട്ടി കമ്മീഷണറാണ് ഒബ്‌സര്‍വര്‍ ആനന്ദ് രാജ്. ഇന്ന്  (മാർച്ച്‌ 29)രാവിലെ 11ന് കളക്ടറേറ്റിൽ ഒബ്സർവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ തല യോഗം ചേരും.

Tags