അന്തിമ വോട്ടര്‍പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് കാസർകോട് ജില്ലാ കളക്ടര്‍

google news
fdh


കാസർകോട് :  അന്തിമ വോട്ടര്‍പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മരിച്ചുപോയവരുടെ പേരുകള്‍ മയബന്ധിതമായി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യണമെന്നും ബി.എല്‍.എമാരുടെ ലിസ്റ്റുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു. വോട്ടര്‍പട്ടിക ശുദ്ധീകരണം ജില്ലയില്‍ നടന്നു വരികയാണ്. മരിച്ചു പോയവരുടെ പേരുകള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നതിന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

എം.കുഞ്ഞമ്പു നായര്‍, ബി.അബ്ദുല്‍ ഗഫൂര്‍, ബിജു ഉണ്ണിത്താന്‍, മനുലാല്‍ മേലോത്ത്, ഹാരിസ് ചൂരി, കെ.എ.മുഹമ്മദ്ഹനീഫ്, സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags