നവകേരള സദസ്സ്; മുഴുവന്‍ വകുപ്പുകളും ഡിസംബര്‍ 30നകം അപേക്ഷകള്‍ പൂര്‍ണ്ണമായും തീര്‍പ്പാക്കണമെന്ന് കാസർകോട് ജില്ലാ കളക്ടര്‍

google news
dsh

കാസർകോട് :  നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച മുഴുവന്‍ അപേക്ഷകളുടെ വിശകലനത്തിനായി ഡിസംബര്‍ 30ന് ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി യോഗം വിളിക്കും. മുഴുവന്‍ വകുപ്പുകളും ഡിസംബര്‍ 30ന മുന്‍പ് അപേക്ഷകള്‍ പൂര്‍ണ്ണമായും തീര്‍പ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷകള്‍ തീര്‍പ്പാക്കുമ്പോള്‍ അപേക്ഷകന് ഗുണകരമായ വിധത്തിലുള്ള മറുപടികള്‍ നല്‍കണമെന്നും വകുപ്പിന് തീര്‍പ്പാക്കാന്‍ സാധിക്കാത്ത വിവരങ്ങള്‍ നല്‍കുമ്പോള്‍ സേവനം ലഭിക്കുന്ന വകുപ്പ് കൂടി അറിയിച്ചുകൊണ്ടുള്ള മറുപടികളാണ് അപേക്ഷകന് നല്‍കേണ്ടതെന്നും കളക്ടര്‍ പറഞ്ഞു. നവകേരള സദസ്സ് വിവിധ വകുപ്പുകളുടെ ഫയല്‍ തീര്‍പ്പാക്കാല്‍ സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി കളക്ടര്‍ വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ.നവീന്‍ബാബു സംസാരിച്ചു. വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

നായന്‍മാര്‍മൂലയില്‍ നടന്ന നവകേരള സദസ്സില്‍ തന്റെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് കളഞ്ഞുപോയതിനാല്‍ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കേറ്റ് നല്‍കണമെന്ന് അപേക്ഷ നല്‍കിയ വിദ്യാനഗര്‍ സ്വദേശി അനീസ് റഹ്‌മാന് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഇടപെട്ട് നല്‍കിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ കൈമാറി.

Tags