കാസറഗോഡ് ജില്ലാ കലക്ടർ ബെളിഞ്ച എ.എൽ.പി സ്കൂൾ സന്ദർശിച്ചു : സ്കൂളിന് നാളെ അവധി
Jul 21, 2024, 18:31 IST
ബെളിഞ്ച സ്കൂളിലെ വിദ്യാർഥികൾക്ക് നാളെ (തിങ്കൾ) അവധി നൽകാനും മേൽക്കൂരയുടെ അറ്റകുറ്റ പണികൾ തീരുന്നത് വരെ ക്ലാസുകൾ നഷ്ടപ്പെടാതെ നടത്തുന്നത് സംബന്ധിച്ച് നാളെ പി.ടി.എ യോഗം ചേർന്ന് തീരുമാനിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
കാസറഗോഡ് : ഇന്ന് രാവിലെ ശക്തമായ കാറ്റിൽ തകർന്ന കുമ്പഡാജെ പഞ്ചായത്തിലെ ബെളിഞ്ച എ.എൽ.പി സ്കൂൾ ജില്ല കളക്ടർ കെ. ഇമ്പശേഖർ സന്ദർശിച്ചു. ഓട് മേഞ്ഞ കെട്ടിടത്തിൻ്റെ മേൽക്കൂരയും ഷീറ്റിട്ട ഒരുഭാഗവും തകർന്നിരുന്നു.
ബെളിഞ്ച സ്കൂളിലെ വിദ്യാർഥികൾക്ക് നാളെ (തിങ്കൾ) അവധി നൽകാനും മേൽക്കൂരയുടെ അറ്റകുറ്റ പണികൾ തീരുന്നത് വരെ ക്ലാസുകൾ നഷ്ടപ്പെടാതെ നടത്തുന്നത് സംബന്ധിച്ച് നാളെ പി.ടി.എ യോഗം ചേർന്ന് തീരുമാനിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. പി.ഡബ്ലു ബിൽഡിംഗ് ബദിയടുക്ക എ. ഇ ശ്രീനിത് കുമാർ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുമെന്ന് അറിയിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ഹമീദ് പൊസോളിഗെ, കുമ്പഡാജെ ഗ്രൂപ്പ് വില്ലേജ് ഓഫീസർ എസ്. ലീല, എ. ഇ. ഒ എം. ശശിധര സ്കൂൾ ഹെഡ് മാസ്റ്റർ കെ രവീന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.