അറിവ് പകര്‍ന്ന പുലരി ; വേറിട്ട പരിപാടിയായി കേരള ശാസ്ത്ര കോണ്‍ഗ്രസിലെ 'വാക്ക് വിത്ത് സയന്റിസ്റ്റ്'

ssss


കാസര്‍കോട് : നടക്കുന്ന 36 ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിലെ അവസാന ദിവസമായ ഇന്ന് പരിപാടികള്‍ ആരംഭിച്ചത് ' വാക്ക് വിത്ത് സയന്റിസ്റ്റ് ' പരിപാടിയോടെയായിരുന്നു. രാജ്യത്തെ തന്നെ മികച്ച മുതിര്‍ന്ന ശാസ്ത്രജ്ഞരായ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകന്‍ എം.സി. ദത്തന്‍, കെ.എസ്‌.സി.എസ്.ടി.ഇ മുന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും സി.എസ്.ഐ.ആര്‍ - എന്‍.ഐ.ഐ.എസ്.ടി മുന്‍ ഡയറക്ടറുമായ പ്രൊഫ. സുരേഷ് ദാസ്, ഐ.സി.എ.ആര്‍ - ഐ.ഐ.എച്ച്.ആര്‍ ബംഗളുരു മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി.ഇ. രാജശേഖരന്‍, വി.ഐ.ടി. വെളളൂര്‍ പ്രൊഫ. ജി. അനില്‍ കുമാര്‍ എന്നിവരാണ് വാക്ക് വിത്ത് സയന്റിസ്റ്റ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

പത്ത് കുട്ടികള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് വാക്ക് വിത്ത് സയന്റിസ്റ്റ് സംഘടിപ്പിച്ചത്. പേര് പോലെ തന്നെ ശാസ്ത്രജ്ഞരുടെ കൂടെയുള്ള നടത്തമായിരുന്നു പരിപാടി. തങ്ങളുടെ ജീവിതാനുഭവങ്ങളും വിവിധ ശാസ്ത്ര വിഷയങ്ങളും ശാസ്ത്രജ്ഞര്‍ കുട്ടികളുമായി പങ്കുവെച്ചു. മനുഷ്യശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ്ജോത്പ്പാദനം, ഭൗമ ശാസ്ത്രം, റോക്കറ്റ് സയന്‍സ്, മനുഷ്യ ചരിത്രത്തിലെ വലിയ കണ്ടുപിടിത്തങ്ങള്‍, ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി, ശാസ്ത്രത്തിന്റെ പ്രാധാന്യം അങ്ങനെ നിരവധി വിഷയങ്ങളിലായി ശാസ്ത്രജ്ഞര്‍ കുട്ടികളുമായി സംവദിച്ചു.

കുട്ടികളുടെ ശാസ്ത്ര കോണ്‍ഫറന്‍സില്‍ പേപ്പര്‍ പ്രസന്റേഷന്‍ ചെയ്ത കോട്ടയം സെന്റ് ആന്റണി എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി അതുല്‍ റോബി, വയനാട് വടുവഞ്ചാല്‍ ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി പുണ്യ പ്രവീണ്‍ കുമാര്‍, തിരുവനന്തപുരം ഓളത്തണ്ണി വിക്ടറി വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി വി. നിഹിത, കൊല്ലം വടക്കേവില ശ്രീനാരായണ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥി ആര്‍. ദേവനാരായണന്‍, കോഴിക്കോട് ചാത്തന്‍കോട്ടുനട എ.ജെ. ജോണ്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി കെ.ആര്‍. അനുപ്രിയ, തൃശ്ശൂര്‍ സേക്രഡ് ഹേര്‍ട്ട് സി.ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി കെ.എ. ഹയ ഇസ്മത്ത്

, കോട്ടയം മരങ്ങാട്ടുപിള്ളി സെന്റ്. തോമസ് എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി മാത്യു റോഷന്‍, വയനാട് വൈത്തിരി ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി എം. ഷെഫ്ന ഷിറിന്‍, തൃശൂര്‍ വെള്ളാനിക്കര കെ.എ.യു.എച്ച്.എസ് വിദ്യാര്‍ത്ഥിനി ആന്‍ ജിംസണ്‍, കോഴിക്കോട് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനികളായ കെ. റഫ ഹാനൂന്‍, ഹരിത ജയന്‍, കോട്ടയം പൂഞ്ഞാര്‍ സെന്റ് ആന്റണി എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥി ഡിജോണ്‍ മനോജ്, പത്തനംതിട്ട തിരുവല്ല ബാലികമറ്റം എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി പൂര്‍ണ്ണിമ രഞ്ജിത്ത്, പാലക്കാട് കോങ്ങാട് ജി.യു.പി.എസിലെ ആര്‍. മേധാലക്ഷ്മി, കോട്ടയം കഞ്ഞിക്കുഴി കാര്‍മെല്‍ ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി എലോണ മരിയ ഫ്രാന്‍സിസ്,

കാസര്‍കോട് നീലേശ്വരം കക്കാട്ട് ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി വി.എസ്. ഭരദ്വാജ് എന്നിവരടക്കം സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ വാക്ക് വിത്ത് സയന്റിസ്റ്റില്‍ പങ്കെടുത്തു.കുട്ടികളുള്‍പ്പടെ സംസ്ഥാനത്തിലുടന്നീളമുള്ള വിദ്യാലയങ്ങളിലെ യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് വാക്ക് വിത്ത് സയന്റിസ്റ്റില്‍ പങ്കെടുത്തത്. കുട്ടികളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവും ശാസ്ത്രജ്ഞര്‍ നല്‍കി. കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് കോമ്പൗണ്ടിലായിരുന്നു വാക്ക് വിത്ത് സയന്റിസ്റ്റ് സംഘടിപ്പിച്ചത്.

Tags