ക്ലീനാക്കാം കടലോരം' ക്യാമ്പയിന്‍; ചെമ്പിരിക്ക കടപ്പുറത്തെ 'ക്ലീനാക്കാന്‍' മുന്നിട്ടിറങ്ങി കാസർകോട് ജില്ലാ കളക്ടര്‍

fdj


കാസർകോട് :  'ക്ലീനാക്കാം കടലോരം' ക്യാമ്പയിന്റെ ഭാഗമായി ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ ചെമ്പിരിക്ക കടപ്പുറത്ത് സംഘടിപ്പിച്ച തീരദേശ ശുചീകരണ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസത്തേക്ക് മാത്രമാവരുതെന്നും കളക്ടര്‍ പറഞ്ഞു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുല്‍ മുനീര്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ അബൂബക്കര്‍, അംഗങ്ങളായ അഹമ്മദ് കല്ലട്ര, രാജന്‍ കെ. പൊയിനാച്ചി, ധന്യ ദാസ്, മറിയ മാഹിന്‍, സഹദുള്ള, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വിജയന്‍ മാഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മുംതാസ് അബൂബക്കര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ആശ എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്.എല്‍. ഷാജി സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, ഡി.ടി.പി.സി പ്രതിനിധികള്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സുകുമാരന്‍ നായര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.എം. ഉമറുല്‍ ഫാറൂഖ്, എന്‍.എസ്.എസ് വളണ്ടിയേഴ്സ്, ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി എന്‍.എസ്.എസ് വളണ്ടിയേഴ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Tags