ചെറുവത്തൂർ പഞ്ചായത്ത് ജലബജറ്റ് റിപ്പോർട്ട് പ്രകാശനം ചെയ്തു

ssss

കാസർഗോഡ് : ചെറുവത്തൂർ പഞ്ചായത്ത് ജലബജറ്റ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ജല ലഭ്യതയുടെ അളവ് കണക്കാക്കി ജലവിനിയോഗം പരിഗണിച്ചാണ് ജലബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. മിച്ച ബജറ്റാണെങ്കിലും ശുദ്ധജല കമ്മി അനുഭവപ്പെടുന്ന നാലു മാസം കണ്ടെത്തിയിട്ടുണ്ട്. ജലലഭ്യത കുറഞ്ഞ കാലയളവിൽ ജലസുരക്ഷാപ്രവർത്തനങ്ങൾ നടപ്പാക്കും. വിവിധ വകുപ്പുകളെയും മിഷനുകളുടെയും ഏകോപനത്തിലൂടെ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള കർമ്മപദ്ധതി തയ്യാറാക്കി.

ജലബജറ്റ് റിപ്പോർട്ട് എം.രാജഗോപാലൻ എം.എൽ.എ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീളക്ക് നൽകി പ്രകാശനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.വി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.പത്മിനി, സി.വി.ഗിരീശൻ, കെ.രമണി, റിസോഴ്സ് പേഴ്സൺ പി.വി.ദേവരാജൻ, കെ.കെ.രാഘവൻ, കെ.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

Tags