ക്യാംപസ് ടൂര്‍ പ്രോഗ്രാം സംഘടിപ്പിച്ചു

google news
ssss

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഓറിയന്റേഷന്‍ ക്ലാസ്സും ക്യാമ്പസ് ടൂര്‍ പ്രോഗ്രാമും സംഘടിപ്പിച്ചു. കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ കോര്‍ഡിനേറ്റര്‍ പി. സജീവിന്റെ നേതൃത്വത്തിലാണ് അമ്പതോളം വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയിലെത്തിയത്. ലൈബ്രറിയും ലാബുകളും സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികള്‍ ടൂറിസം സ്റ്റഡീസ്, എജ്യൂക്കേഷന്‍ വിഭാഗങ്ങളിലെ അധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും സംവദിച്ചു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകളും നടന്നു. പ്രൊഫ. അമൃത് ജി കുമാര്‍, പ്രൊഫ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, പ്രൊഫ. സജി ടി.ജി, ഡോ. ബിനോയ് ടി.എ, പ്രൊഫ. വി.പി. ജോഷിത്ത്, ഡോ. മേരി വിനീതാ തോമസ്, ഡോ. വനിത സി, ഡോ. ഗീത സി.എ, ഡോ. ശിവകുമാര്‍ എസ്, ഡോ. അരവിന്ദ് ഗജഘോഷ്, ഡോ. എ. സദാനന്ദം, ഡോ. ഗുജ്ജട്ടി തിരുപ്പതി എന്നിവര്‍ സംസാരിച്ചു.
 

Tags