മഹിളാ മന്ദിരത്തിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ചു നല്‍കി

google news
ssss

പെരിയ: കേരള കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് പഠന വകുപ്പിന്റെ ഫീല്‍ഡ് വര്‍ക്കുമായി ബന്ധപ്പെട്ട് പരവനടുക്കത്തെ മഹിളാ മന്ദിരത്തിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ചു നല്‍കി. കേരള വനിതാ ശിശു വികസന വകുപ്പില്‍ ഫീല്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ കെ.ജെ. സോണിയും കെ. പ്രഭിജിത്തുമാണ് വിവിധയിടങ്ങളില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിച്ചു നല്‍കിയത്.

എക്‌സൈസ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. ജയരാജിന്റെ പൂര്‍ണ്ണ പിന്തുണയും വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിരുന്നു. സോഷ്യല്‍ വര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജില്ലി ജോണ്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഷിംന, ഡബ്ല്യുസിഡി സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags