കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നു

 BHARANA SAMITHI YOGAM

കാസർകോട് :  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളായ  കല്ല്യോട്ട് ജി.എച്ച്.എസ്.എസ്സിലെ നവീകരണ പ്രവൃത്തി, പെരുമ്പട്ട ജി.എച്ച്.എസ്.എസ്സിലെ സ്റ്റേജ്് നിര്‍മാണം, സ്റ്റേജ് പുനരുദ്ധാരണ പ്രവൃത്തി, കുട്ടമത്ത് ജി.എച്ച്.എസ്.എസ്സ്, കാലിച്ചാനടുക്കം ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ കളിസ്ഥലം മെച്ചപ്പെടുത്തല്‍, കള്ളാര്‍ പഞ്ചായത്തില്‍ പൂക്കുന്നം പട്ടികവര്‍ഗ്ഗ കോളനി കമ്യൂണിറ്റി ഹാള്‍ നിര്‍മാണ പ്രവൃത്തി, കണ്ണിവയല്‍ ടി.ടി.ഐ നവീകരണ പ്രവൃത്തി, കാഞ്ഞിരപ്പൊയില്‍ ജി.എച്ച്.എസ്.എസ്, പരപ്പ ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളില്‍ കളിസ്ഥലം നവീകരണ പ്രവൃത്തി, അമ്പലത്തുകര, ഭീമനടി, തൃക്കരിപ്പൂര്‍, കൊടക്കാട് ഖാദി യൂണിറ്റുകളുടെ നവീകരണ പ്രവൃത്തി, അട്ടേങ്ങാനം ജി.എച്ച്.എസ്.എസ്സിലെ കളിസ്ഥല നിര്‍മാണ പ്രവൃത്തി, കാഞ്ഞങ്ങാട് ജില്ലാ ആയുര്‍വേദ ആശുപത്രി നവീകരണ പ്രവൃത്തി, വിവിധ റോഡുകളുടെ റീടാറിംഗ്,  എന്നിവയ്ക്ക് ക്ഷണിച്ച ടെണ്ടറുകള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിവിധ പ്രവൃത്തികള്‍ക്കായി  ഇ-ദര്‍ഘാസ്/ പുനര്‍ ഇ-ദര്‍ഘാസ് ക്ഷണിച്ചതനുസരിച്ച്  ലഭിച്ച ദര്‍ഘാസുകള്‍ തുറന്ന് പരിശോധിച്ച് തയ്യാറാക്കപ്പെട്ട താരതമ്യ പട്ടിക  അംഗീകരിക്കുന്നതിനും, ഏകദര്‍ഘാസ് ലഭിച്ചതും ആരും ദര്‍ഘാസ് സമര്‍പ്പിക്കാത്തതുമായ പദ്ധതികള്‍ക്ക് പുനര്‍ദര്‍ഘാസ് വിളിക്കാനും  യോഗത്തില്‍ തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ.ശകുന്തള, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഗീത കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ.സജിത്ത്, ജാസ്മിന്‍ കബീര്‍, നാരായണ നായിക്, കെ.കമലാക്ഷി, ശൈലജ എം ഭട്ട്, ജമീല സിദ്ദിഖ് ദണ്ഡഗോളി , ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ്, നിര്‍വഹണോദ്യഗസ്ഥര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags