ബെള്ളൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാര്‍ സംഘടിപ്പിച്ചു ​​​​​​​

google news
BELLUR VIKASANA SEMINAR

കാസർകോട് :  ബെള്ളൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാര്‍ സംഘടിപ്പിച്ചു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീധര അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രഹസ റായ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു.

കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എൻ.യശോധ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുകുമാരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജയകുമാര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.സുജാത റൈ, മെമ്പർ ശ്രീപതി എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ മെമ്പർമാർ നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ്‌ ഗ്രൂപ്പ് അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, ആശാവർക്കർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് ‌ കെ.ഗീത സ്വാഗതവും പഞ്ചായത്ത്‌ സെക്രട്ടറി ഗീത കുമാരി നന്ദിയും പറഞ്ഞു.

Tags