ബേക്കലിൽ പാട്ടിന്റെ വിസ്മയം തീർത്ത് "ചിത്ര മ്യൂസിക്കാനോ "

google news
dfh


കാസർകോട് :  ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാം ദിനം ഗാന കോകിലം കെ.എസ് ചിത്രയുടെ നേതൃത്വത്തിൽ പാട്ടിന്റെ വിസ്മയം തീർത്ത് " ചിത്ര മ്യൂസിക്കാനോ " സംഗീത നിശ . കാസർകോടിന്റെ മണ്ണിൽ ആദ്യമായി പരിപാടി അവതരിപ്പിക്കുന്നതിന്റെ ചാരിതാർത്ഥ്യത്തിലായിരുന്നു മലയാളത്തിന്റെ വാനമ്പാടി . സംഗീത സംവിധായകൻ എം രവീന്ദ്രന്റെ പാട്ടോടു കൂടിയായിരുന്നു തുടക്കം. 

അനശ്വരമായ നിരവധി മലയാള ഗാനങ്ങളുടെ പ്രവാഹത്തിൽ ബേക്കലിലെത്തിയ ജനസാഗരം അലിഞ്ഞുചേരുകയായിരുന്നു. പിന്നണി ഗായകൻ അഫ്സൽ, പിന്നണി ഗായികയും വയലിനിസ്റ്റുമായ രൂപ രേവതി, കെ.കെ. നിഷാദ്, അനാമിക എന്നിവരും ആലാപനത്തിന്റെ പാട്ടൊലിതീർത്തു.
 

Tags