ആവേശ തിരയടിപ്പിച്ച് ബേക്കൽ ഫെസ്റ്റ് ; എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

google news
fd


കാസർകോട് :  ആവേശം തിരയടിച്ച ഏട്ട് ദിനങ്ങളാണ് കഴിഞ്ഞു പോയതെന്നും എല്ലാവർക്കും ഒത്തു ചേർന്ന് കലാപരിപാടികൾ അസ്വദിക്കാനുള്ള അവസരമാണ് ബേക്കൽ ഫെസ്റ്റ് ഒരുക്കുന്നതെന്നും എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക രാവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ കിട്ടിയ ഉർജവും കരുത്തുമാണ് വീണ്ടും ബേക്കൽ ഇന്റർ നാഷണൽ ബിച്ച് ഫെസ്റ്റ് രണ്ടാം ഘട്ടം നടത്താൻ സംഘാടകർക്ക് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

മാരിടൈം ബോർഡ് മെമ്പറും, മാധ്യമ പ്രവർത്തകനുമായ കാസിം ഇരിക്കൂർ മുഖ്യപ്രഭാക്ഷണം നടത്തി.ഭക്ഷണം കഴിഞ്ഞാൽ ഒരു മനുഷ്യന് വേണ്ടത് ആസ്വാദനമാണെന്നും ഇത്തരം ഫെസ്റ്റുകൾ വിജയിപ്പിക്കണമെന്നും കാസിം ഇരിക്കൂർ പറഞ്ഞു. മാപ്പിളപ്പാട്ടിനെ വളർത്തിയ നാടാണ് കാസർകോടെന്നും അദ്ദേഹം പറഞ്ഞു. 
മുഖ്യാതിഥികൾക്കുള്ള ഉപഹാര വിതരണം അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. ടിക്കറ്റ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ എം.എ.ലത്തീഫ് സ്വാഗതവും
ഫുഡ് കമ്മിറ്റി കൺവീനർ ടി.സുധാകരൻ നന്ദിയും പറഞ്ഞു. 

Tags