ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം;പരപ്പ ബ്ലോക്കിൽ അവലോകന യോഗം ചേർന്നു

google news
ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം;പരപ്പ ബ്ലോക്കിൽ അവലോകന യോഗം ചേർന്നു


കാസർകോട് :  പരപ്പ ബ്ലോക്കിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയുടെ അവലോകന യോഗം സബ് കളക്ടർ സൂഫിയാൻ അഹമ്മദിന്റ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളും ഭാവി വികസന കാഴ്ചപ്പാടുകളും ചർച്ച ചെയ്തു. ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ശുചിത്വമിഷന്‍, വനിതാശിശുവികസനം, വ്യവസായം എന്നീ വകുപ്പുകള്‍ പരപ്പ ബ്ലോക്കിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. അസിസ്റ്റൻറ് കളക്ടർ ദിലീപ് കെ കൈനിക്കര പ്രവർത്തന പുരോഗതി വിലയിരുത്തി. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി , ജില്ലാ പ്ലാനിങ് ഓഫീസർ ടി.രാജേഷ് എന്നിവർ സംസാരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ടി.വി. സുഭാഷ് സ്വാഗതവും ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ജോസഫ് എം ചാക്കോ നന്ദിയും പറഞ്ഞു.

Tags