അംഗൻ ജ്യോതി ഊർജ്ജസംരക്ഷണ ഉപകരണങ്ങളുടെ വിതരണം നടത്തി

google news
fsh


കാസർകോട് : അംഗൻ ജ്യോതി ഊർജ്ജസംരക്ഷണ ഉപകരണങ്ങളുടെ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എം.രാജഗോപാലൻ എം.എൽ.എ നിർവ്വഹിച്ചു. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ കാമ്പയിനിന്റെ ഭാഗമായി നവകേരളം കർമ്മപദ്ധതി ഹരിതകേരളം മിഷൻ എനർജി മാനേജ് സെന്റർ കേരളയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. 
ചെറുവത്തൂർ പഞ്ചായത്തിൽ നടന്ന പരിപാടിയിൽ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള അധ്യക്ഷത വഹിച്ചു.

ജില്ലയിലെ വലിയ പറമ്പ തൃക്കരിപ്പൂർ, പിലിക്കോട്, ചെറുവത്തൂർ, കിനാനൂർ കരിന്തളം, മടിക്കൈ, പുല്ലൂർ പെരിയ, ബേഡഡുക്ക മുളിയാർ ദേലംപാടി, പുത്തിഗെ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ അങ്കൺവാടികൾക്കും ദക്ഷത കൂടിയ ഊർജ്ജ ഉപകരണങ്ങൾ ലഭ്യമാക്കുകയും കാർബൺതുലിത ഇടപെടലുകൾ സംഘടിപ്പിക്കുകയുമാണ് അംഗൻ ജ്യോതി പദ്ധതി ലക്ഷ്യമിടുന്നത്. ഊർജ്ജ സംരക്ഷണ സന്ദേശം പ്രായോഗികതയിലൂടെ പ്രചരിപ്പിക്കുകയെന്നതും ഏറ്റെടുക്കുന്ന വിവിധങ്ങളായ നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ ജനങ്ങളിലൂടെ നടപ്പാക്കുകയും പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നു. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

എനർജി മാനേജ് മെന്റ് സെന്റർ കോർഡിനേറ്റർ ജി.ജയൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പത്മിനി, സി.വി.ഗിരീശൻ, കെ.രമണി, ഐ.സി.ഡി.എസ് സി.ഡി.പി.ഒ കെ.അനിത, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി.വി.ദേവരാജൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.രാഘവൻ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ബി.കെ.സൗമ്യ നന്ദിയും പറഞ്ഞു. ജലബജറ്റ് റിപ്പോർട്ട് ചടങ്ങിൽ പ്രകാശനം ചെയ്തു.

Tags