ജി. എച്ച്.എസ്.എസ്. ആലംപാടി കെട്ടിടം മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു

cm
cm


കാസർകോട് : നവകേരളം കർമ്മ പദ്ധതി Il വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ട്  ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ ജി.എച്ച്.എസ്. എസ്. ആലംപാടിയിൽ  നിർമ്മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ  ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാനതലത്തിൽ സ്ക്കൂൾ കെട്ടിടങ്ങളുടെ  ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസം,തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്കൂൾതല കാര്യപരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ അധ്യക്ഷത വഹിച്ചു. എൻ. എ. നെല്ലിക്കുന്ന് എം എൽ എ ശിലാഫലകം അനാച്ഛാദനം  ചെയ്തു.

 ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അബ്ദുൽ ഖാദർ ബദ്രിയ ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സരിത എസ്. എൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജാസ്മിൻ ചെർക്കളം , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  സക്കീന അബ്ദുല്ല ഹാജി, ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പർ  ഫരീദ അബൂബക്കർ, കാസർകോട് പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.  മധുസൂദനൻ, കാസർകോട്ഡി.ഇ.ഒ  വി ദിനേശ കൈറ്റ്  ജില്ലാ കോർഡിനേറ്റർ റോജി ജോസഫ് ഡി പി ഒ ടി പ്രകാശൻഎ ഇ ഒ അഗസ്റ്റിൻ ബർണാഡ് മൊണ്ടേരോ സംസാരിച്ചു

പ്രിൻസിപ്പൽ  സന്തോഷ് എസ്. ആർ. സ്വാഗതവും ഹെഡ്മിസ്ട്രസ്സ് സിജി മാത്യു നന്ദിയും പറഞ്ഞു. സംസ്ഥാന തലപരിപാടിയിൽപൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് എന്നിവരും പങ്കെടുത്തു

Tags