വോർക്കാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം വികസനത്തിന് ഒരു കോടിയുടെ ഭരണാനുമതി

google news
fdh


കാസർകോട് :  നടപ്പ് വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെട്ട മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വോർക്കാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എ.കെ.എം.അഷ്റഫ് എം.എൽ.എ അറിയിച്ചു. വോർക്കാടിയിലെ ധർമ്മ നഗറിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് സ്റ്റേഡിയത്തിൽ മതിയായ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ ഇല്ലാത്തതിനാലും ഗ്രാമീണ മേഖലയിൽ മികച്ച കളിസ്ഥലങ്ങൾ ഒരുക്കുന്നതിനുമാണ് ഈ സ്റ്റേഡിയം ബജറ്റിൽ ഉൾപ്പെടുത്താൻ പ്രൊപ്പോസൽ നൽകിയത്.

സ്റ്റേഡിയം വികസന പദ്ധതിയിൽ മൈതാന വികസനം, ഗ്യാലറി, വേദി, ശുചിത്വ സമുച്ചയം, ഓഫീസ് സൗകര്യം, റീട്ടൈനിംഗ് വാൾ, ചുറ്റുമതിൽ, പ്രവേശന കവാടം, കുഴൽകിണർ, സ്പോർട്സ് ഉപകരണങ്ങൾ വാങ്ങൽ, വൈദ്യുതീകരണം, ഫ്ലഡ് ലൈറ്റ് എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത്.സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ധേശം നൽകിയതായി എ.കെ.എം.അഷ്റഫ് എം.എൽ.എ അറിയിച്ചു .

Tags