അഭിനയപാഠങ്ങൾ പകർന്നു നൽകി ബാനം ഗവ ഹൈസ്‌കൂളിൽ അഭിനയക്കളരി

google news
sss

ബാനം: അഭിനയപാഠങ്ങൾ പകർന്നു നൽകി ബാനം ഗവ.ഹൈസ്‌കൂളിൽ അഭിനയക്കളരി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെ അഭിനയശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. സിനിമാ സംവിധായകൻ വിനു കോളിച്ചാൽ പരിശീലനത്തിന് നേതൃത്വം നൽകി.

പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി.കോമളവല്ലി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സഞ്ജയൻ മനയിൽ,  സിനിമാ നടൻ തോട്ടം അബ്ദുല്ല, വിദ്യാരംഗം കോഡിനേറ്റർ അനൂപ് പെരിയൽ, നിശാന്ത് രാജൻ എന്നിവർ സംസാരിച്ചു.

Tags