ആബ്‌സെന്റീ വോട്ടേഴ്‌സ് മോണിറ്ററിങ് സിസ്റ്റം ആപ്പ് കാസര്‍കോട് ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു

google news
sdg

കാസര്‍കോട്  :  കാസര്‍കോട് ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പോസ്റ്റല്‍ ബാലറ്റ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി തയ്യാറാക്കിയ ആബ്‌സെന്റീ വോട്ടേഴ്‌സ് മോണിറ്ററിങ് സിസ്റ്റം ആപ്പ് കാസർകോട് ലോകസഭാ മണ്ഡലം വരണാധി കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പ്രകാശനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ആര്‍ പി. ഷാജുവാണ് ആപ് തയ്യാറാക്കിയത്.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് മണ്ഡലം എ.ആര്‍.ഒ കൂടിയായ സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ക്കരിപ്പൂർ മണ്ഡലം എ.ആര്‍.ഒ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ആര്‍ പി.ഷാജു, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കൈനിക്കര, പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസറായ എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി. സുര്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.

Tags