കുമ്പളയിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
Jun 22, 2024, 21:48 IST
കാസർകോട്: കുമ്പളയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊടിയമ്മയിലെ അസ്കർ (24) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അസ്കർ സഞ്ചരിച്ചിരുന്ന KL14 AA 1669 ബൈക്കാണ് എതിരെ വന്ന മീൻലോറിയുമായി കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച രാത്രി കുമ്പള പാലത്തിന് സമീപം ദേശീയ പാതയിലാണ് അപകടം ഉണ്ടായത്.