കണ്ണൂർ എസ്.എന്‍.കോളേജ് ക്യാംപസില്‍ മിയവാക്കി വനമൊരുക്കി
kannursncollege

കണ്ണൂര്‍: ഇന്ത്യന്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്‌സിന്റെ ആഭിമുഖ്യത്തില്‍ തോട്ടട എസ്. എന്‍ കോളേജ് കാംപസില്‍ ഒരുക്കിയ മിയവാക്കി വനത്തിന്റെ തൈനടല്‍ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിര്‍വഹിച്ചു. പരിസ്ഥിതി സംഘടനയായ മാര്‍ക്ക് കണ്ണൂരിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.  

എസ്. എന്‍ കോളേജ് പ്രിന്‍സപ്പല്‍ ഡോ.കെ.അജയകുമാര്‍, ഡോ.കെ.പി പ്രശാന്ത്, ആര്‍കിടെക്റ്റ് കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ എല്‍. ഗോപകുമാര്‍, പ്രവീണ്‍ ചന്ദ്ര സുജിത്ത് കുമാര്‍, സജോ ജോസഫ്, ടി.വി ലിജു,സുധീ്ഷ്, മഹേഷ്ദാസ്  എന്നിവര്‍ പങ്കെടുത്തു.

Share this story