കണ്ണൂർ പെരളശേരിയിൽ ചരക്കു ലോറിയും ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്
kannurperalasseri

പെരളശേരി : കണ്ണൂർ - കൂത്തുപറമ്പ് റോഡിലെ പെരളശേരി കോട്ടത്ത് പെട്രോൾ പമ്പിന് മുൻവശമുള്ള റോഡിൽ സ്വകാര്യ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം.

കൊട്ടിയൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന പാലക്കാടൻ സ്വകാര്യ ബസും കൂത്തുപറമ്പിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ വശം പൂർണമായും തകർന്നു. സ്വകാര്യ ബസിനും കേടുപാടുകൾ പറ്റി. അപകടത്തിൽ പരുക്കേറ്റ നിരവധി ബസ് യാത്രക്കാരെ ആശുപത്രികളിൽ പ്രവേശിപിച്ചു.

അപകടത്തെ തുടർന്ന് കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിൽ ഗതാഗത മുടങ്ങി. പൊലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. പെരളശേരി പള്ളിയത്ത് ഇറക്കം കഴിഞ്ഞു വാഹനങ്ങൾ കൊടുംവളവിലെത്തുമ്പോൾ ഈ സ്ഥലത്ത് അപകടമുണ്ടാക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെയും ബസിന്റെയും മുൻഭാഗം തകർന്നു. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർക്കും പരുക്കേറ്റിട്ടുണ്ട്.

Share this story