കണ്ണൂരിൽ ബസിടിച്ച് തമിഴ്‌നാട് സ്വദേശിനിയായ വയോധിക മരിച്ചു
Thu, 5 May 2022

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ പ്ലാസ ജങ്ഷനടുത്ത് സ്വകാര്യബസിടിച്ച് വയോധിക മരണമടഞ്ഞു. തമിഴ്‌നാട് ചിന്ന സേലത്തെ ലക്ഷ്മിയാ(71)ണ് കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞത്. ബസിടിച്ചു കാലിന് പരുക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച ലക്ഷ്മി അല്‍പസമയത്തിനുള്ളില്‍ മരണമടയുകയായിരുന്നു.
ഇവരുടെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നുംലഭിച്ച ആധാറില്‍ നിന്നാണ് പേരുംമേല്‍വിലാസവും പൊലിസ് തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ആശുപത്രി-ആദികടലായി റൂട്ടിലോടുന്ന സ്വകാര്യബസാണ് ഇടിച്ചത്.മൃതദേഹം ജില്ലാ ആശുപത്രിമോര്‍ച്ചറിയില്‍.കണ്ണൂര്‍ നഗരത്തില്‍ കഴിഞ്ഞകുറേക്കാലമായി യാചക വൃത്തിചെയ്തിരുന്ന വയോധികയാണ് അപകടത്തില്‍മരിച്ചതെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു. ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.