കണ്ണൂരിൽ സ്പയിനിലേക്ക് ജോലി വാഗ്ദ്ധാനം ചെയ്ത് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ പൊലിസ് കേസെടുത്തു

google news
police

കണ്ണൂർ : സ്പെയിനിലെ ആശുപത്രിയിലെ റിസപ്ഷനിൽ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു.

ചീമേനി കൊടക്കാട് ഓലാട്ട് സ്വദേശി കെ.വി.അശ്വിൻ്റെ (26) പരാതിയിലാണ് മാടായി എരിപുരത്തെ സജിത്ത് കുമാറിനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്.

2019 മെയ് മാസം ബാങ്ക് വഴിയും നേരിട്ടും പരാതിക്കാരൻ വിസക്ക് 6,81,890 രൂപ നൽകിയെന്നും പിന്നീട് വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Tags