കണ്ണൂർ ക്ലബ് പയ്യാമ്പലം ബീച്ചിൽ ഏഴിന് തുടങ്ങും
kannurclub

കണ്ണൂർ : പ്രവാസി സംരഭകരുടെ കൂട്ടായ്മയായ കണ്ണൂർ ക്ളബ്ബ് പയ്യാമ്പലം ബീച്ച് റിസോർട്ടിൽ മെയ് ഏഴിന് നടക്കും.വൈകുന്നേരം ആറിന് തുറമുഖ - മ്യൂസിയം വകുപ്പ് മന്ത്രി അഹ്മ്മദ് ദേവർ കോവിൽ ഉദ്ലാ ട നം ചെയ്യും.ചലച്ചിത്ര സംവിധായകൻ മധുപാൽ, നടി സുരഭി ലക്ഷ്മി എന്നിവർ മുഖ്യാതിഥികളാകും.

കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ, കെ സുധാകരൻ എം.പി, അഡ്വ.പി.സന്തോഷ് കുമാർ, എം.എൽ.എമാരായ കെ.വി സുമേഷ്, കെ.പി മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി ,ഹജ്ജ് കമ്മിറ്റി ദേശീയ ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടി' ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ പി.പി ദിവ്യ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംഘാടകരായ കെ.പി.ശ്രീജിത്, വി.വി. വിവേക്, ആർ.ജയരാജ് നമ്പ്യാർ, പി.എം ശ്രുതി രാജ് എന്നിവർ പങ്കെടുത്തു.

Share this story