പ്രണയ വിവാഹം ; കണ്ണൂരിൽ സൽക്കാരപ്പാർട്ടിക്കെത്തിയവർ തമ്മിൽ ഏറ്റുമുട്ടി, 11 പേർ അറസ്റ്റിൽ
arrest

കണ്ണൂർ : വിവാഹ ശേഷം പെൺകുട്ടിയുടെ വീട്ടുകാർ ഒരുക്കിയ വിരുന്ന് സൽക്കാര പാർട്ടിക്കിടെ വധുവിൻ്റെയും വരന്റെയും കൂട്ടത്തിലുള്ളവർ ചേരിതിരിഞ്ഞ് തല്ലി. സ്ഥലത്തെത്തിയ ടൌൺ സി.ഐ.ശ്രീജിത്ത് കൊടേരിയും സംഘവും സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.

കൊററാളിയിലെ എ.ആർ.ശ്യാം കുമാർ (24) എ.നിഷാന്ത് (22) കെ. നി ഥീഷ് (25) പി. നദീം (23) എ.വി ഹുനേഷ് (24) ചാലാട്ടെ ജിഷ്ണു (25) ചിറക്കലെ സി.ശ്രീജിൻ (25) കണ്ണാടിപ്പറമ്പിലെ കെ.അച്ചുതൻ (24) സി ജിൻ (25) മലപ്പട്ടത്തെ അതുൽ (I9) കരിങ്കൽ കുഴിയിലെ പി.സുധീഷ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചത്.

മാസങ്ങൾക്ക് മുമ്പ് ചാലാട്ടുള്ള പെൺകുട്ടിയും തളാപ്പ് സ്വദേശിയായ യുവാവും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നതായും ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ കഴിഞ്ഞ ദിവസം ഒരുക്കിയ സൽക്കാരത്തിനെത്തിയ വരൻ്റെ കൂട്ടത്തിലെത്തിയവരുമായി വാക്ക് തർക്കമുണ്ടാവുകയും പരസ്പരം തല്ലുണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.പള്ളിക്കുന്നിലെ അച്ചുതു ഓഡിറ്റോറിയത്തിലായിരുന്നു സൽക്കാര പരിപാടി ഒരുക്കിയിരുന്നത്.

Share this story