കണ്ണൂർ എ.കെ.ജി സഹകരണാശുപത്രി കോംപൗണ്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി
Thu, 5 May 2022

കണ്ണൂര്‍ : എ.കെ.ജി സഹകരണാശുപത്രി കോംപൗണ്ടില്‍ നിര്‍ത്തിയിട്ട കെ. എല്‍ 13 എ.ടി 5310 നമ്പര്‍ ബുള്ളറ്റ് മോഷണം പോയതായി പരാതി. തോട്ടടകിഴുന്നയിലെ മിഥുന്റെതാണ് മോഷണം പോയ ബൈക്ക്. വാഹനാപകടത്തില്‍ പരുക്കേറ്റ ബന്ധുവിനെ കാണുന്നതിനായി സഹോദരന്‍ വിപിനായിരുന്നു ബൈക്കുമായി വന്നത്. രണ്ടുലക്ഷം രൂപയോളം വിലവരുന്ന ബൈക്കാണ് കവര്‍ന്നതെന്നാണ് പരാതി. കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.