വെളിമാനത്തെ സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ: കുറ്റക്കാർക്കെതിരെ നടപടിയെടുക്കെണമെന്ന് യുവമോർച്ച
വെളിമാനത്തെ സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ: കുറ്റക്കാർക്കെതിരെ നടപടിയെടുക്കെണമെന്ന് യുവമോർച്ചകണ്ണൂർ: ഇരിട്ടി വെളിമാനത്തെ സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് യുവമോർച്ച കണ്ണൂർ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഇരിട്ടി കരിക്കോട്ടക്കരിയിലെ സ്കൂൾ വിദ്യാർത്ഥിയായ ആരോമൽ സുരേഷ്(14) ആത്മഹത്യ ചെയ്യാനിടയായത് അധ്യാപകരുടെ മാനസിക പീഡനം മൂലമാണെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ച സാഹചര്യത്തിലായിരുന്നു നടപടിയാവശ്യപ്പെട്ട് യുവമോർച്ച കണ്ണൂർ ജില്ലാ നേതൃത്വം രംഗത്തെത്തിയത്.
ഇതിന് കാരണക്കാരായ അധ്യാപകർക്കെതിരെ ശക്തമായ നടപടികൾ ഭരണകൂടവും സ്കൂൾ മാനേജുമെൻറും സ്വീകരിക്കണമെന്നും കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകണമെന്നും ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കണമെന്നും യുവമോർച്ച ജില്ലാ പ്രസിഡണ്ട് അരുൺ എ ഭരത് പ്രസ്താവനയിൽ പറഞ്ഞു. അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.