പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ റിമാൻഡിൽ
Sep 28, 2024, 16:56 IST
കണ്ണൂർ: പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തു. തോട്ടട സ്വദേശിയായ യുവാവിനെയാണ് പൊലിസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ബന്ധുവായ യുവാവ് പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്ന അധ്യാപകരുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പെൺകുട്ടിയെ പ്രതി ഫോണിൽ ബന്ധപ്പെട്ട് വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിരുന്നു. വീട്ടിൽ പോകാൻ പേടിച്ച് നിന്ന 15 കാരിയോട് സുഹൃത്ത് കാര്യം തിരക്കിയപ്പോഴാണ് വർഷങ്ങളായുള്ള പീഡനവിവരം പുറത്തറിയുന്നത്.
സുഹൃത്ത് ഈ വിവരം അധ്യാപകരെ അറിയിക്കുകയായിരുന്നു. അധ്യാപകരുടെ പരാതിയിൽ പൊലിസ് വിദ്യാർഥിനിയുടെ മൊഴിയെടുത്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.