മുസ്‌ലിം ലീഗ് ദേശ രക്ഷാ യാത്ര വിജയിപ്പിക്കാൻ യൂത്ത് വാക്കിംഗുമായി യൂത്ത് ലീഗ്

google news
 മുസ്‌ലിം ലീഗ് ദേശ രക്ഷാ യാത്ര വിജയിപ്പിക്കാൻ യൂത്ത് വാക്കിംഗുമായി  യൂത്ത് ലീഗ് 

കണ്ണൂർ: മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട്  അഡ്വ അബ്ദുൾ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്ര വിജയിപ്പിക്കാൻ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 ന്  രാവിലെ 6.30 ന് കണ്ണൂർ പയ്യാമ്പലത്ത് നിന്ന് ആരംഭിച്ച് കണ്ണൂർ നഗരം ചുറ്റി റെയിൽ വേ പരിസരത്ത് സമാപിച്ചു .

യൂത്ത് വാക്കിംഗ് ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ നിർവ്വഹിച്ചു  യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്  നസീർ നല്ലൂർ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി.സി.നസീർ സ്വാഗതവും ട്രഷറർ അൽതാഫ് മാങ്ങാടൻ നന്ദിയും പറഞ്ഞു  നൗഫൽ മെരുവമ്പായി ,ഖലീലുൽ റഹ് മാൻ ഷിനാജ് . കെകെ, സലാം പൊയനാട്,സൈനുൽ ആബിദ്,ഷംസീർ മയ്യിൽ ,കെ.വി.അലി ,അഷ്ക്കർ കണ്ണാടിപ്പറമ്പ്,,ഷുഹൈബ് വേങ്ങാട്,സയീദ് പന്നിയൂർ,അസ്നാഫ് കാട്ടാമ്പള്ളി,നസീർ അത്താഴക്കുന്ന് ഇസ്മയിൽ കുഞ്ഞിപ്പള്ളി,നസീർ പുറത്തീൽ, തുടങ്ങിയവർ പങ്കെടുത്തു.

 മുസ്‌ലിം ലീഗ് ദേശ രക്ഷാ യാത്ര വിജയിപ്പിക്കാൻ യൂത്ത് വാക്കിംഗുമായി  യൂത്ത് ലീഗ് 

Tags