മട്ടന്നൂരിൽ കഞ്ചാവുമായി പിടിയിലായ യുവാവ് റിമാൻഡിൽ

Youth caught with ganja in Mattannur remanded
Youth caught with ganja in Mattannur remanded

കണ്ണൂർ :ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മട്ടന്നൂർ ബസ്റ്റാൻ്റ് പരിസരത്ത് നടത്തിയ പരിശോധനയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ സീത എന്നറിയപ്പെടുന്ന എം.എസ്. ടൈറ്റസ് (42) മട്ടന്നൂർ എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. മട്ടന്നൂർ മേഖലയിൽ വിൽപനക്കായി കൊണ്ടുവന്ന 200 ഗ്രാമോളം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. 

ഇയാൾക്കെതിരെ ഇരിട്ടി, പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസുകളിലും എൻഡിപിഎസ് നിയമപ്രകാരം കേസുകളുണ്ട്. മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ ലോതർ എൽ പെരേര , അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ഉത്തമൻ, കെ. ആനന്ദകൃഷ്ണൻ, പ്രിവന്റ്റ്റീവ് ഓഫീസർ കെ. കെ. സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. രാഗിൽ , വി.എസ് . അജേഷ് എന്നിവരും ഉണ്ടായിരുന്നു.

Tags