ബംഗ്‌ളൂര്‍- മൈസൂര്‍ റോഡില്‍ പച്ചക്കറിലോറി ഡിവൈഡറിലിടിച്ച് ഇരിക്കൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

google news
ssss

 
ഇരിക്കൂര്‍:  ബംഗ്‌ളൂര്‍- മൈസൂര്‍ റോഡിലെ കൊങ്കേരിക്ക് സമീപം  പച്ചക്കറി കയറ്റിക്കൊണ്ടുവരികയായിരുന്ന   ലോറി ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഇരിക്കൂര്‍  പൈസായയിലെ മങ്ങാടന്‍ പുതിയപുരയില്‍ മുഹമ്മദ് റാഷിദി(27)ന്റെ മൃതദേഹം പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കു ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഇരിക്കൂര്‍ പാലം സൈറ്റ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.പച്ചക്കറി, പഴവര്‍ഗങ്ങള്‍ നാട്ടിലേക്ക് കയറ്റിവരവെയാണ്  ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിയോടെ  ബംഗ്‌ളൂര്‍- മൈസൂര്‍ റോഡില്‍ കൊങ്കേരിക്ക് സമീപം അപകടമുണ്ടായത്.

നിയന്ത്രണം വിട്ടു പച്ചക്കറി ലോറി ഡിവൈഡറില്‍ കയറിയാണ് അപകടമുണ്ടായത്. പൊലിസ് മുഹമ്മദ് റാഷിദിനെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിക്കൂര്‍ വയ്ക്കാംകോട്  പൈസായിലെ മാങ്ങാടല്‍ പുതിയ പുരയില്‍ ഹൗസില്‍ യൂസഫ്-ത്വാഹിറ  മകനാണ് എം. പി മുഹമ്മദ് റാഷിദ്. കര്‍ണാടകയില്‍ നിന്നും പച്ചക്കറി, പഴവര്‍ഗങ്ങള്‍ കണ്ണൂരിലെത്തിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. പതിവുപോലെ പച്ചക്കറിയെടുക്കാന്‍ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. സഹോദരങ്ങള്‍: നിഹാല്‍, റജ്‌ല.

Tags