കണ്ണപുരത്ത് പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം
Oct 16, 2024, 15:58 IST
കണ്ണൂർ: എ.ഡി.എം കെ..നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. പി.പി ദിവ്യയുടെ കണ്ണപുരത്തെ വീടിന്‍റെ മതില്‍ ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ യൂത്ത് കോൺഗ്രസ് പിലാത്തറ - പാപ്പിനിശേരി കെ.എസ്.ടി.പി റോഡ് ഉപരോധിച്ചു.
തുടർന്ന്പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്ത് നീക്കി. വനിതാ പ്രവർത്തകർ ഉൾപ്പെടുന്ന നൂറോളം പേരെയാണ് അറസ്റ്റു ചെയ്തു നീക്കിയത്.യൂത്ത് കോൺഗ്രസ് നേതാക്കളായ വിജിൽ മോഹൻ, ഫർസീൻ മജീദ്, രാഹുൽ വെച്ചിയാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.