സെക്യുരിറ്റി ജീവനക്കാരൻ ഓവുചാലിൽ വീണു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്നതലശേരി നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി
തലശ്ശേരി : തലശേരി നഗരസഭ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മഞ്ഞോടി കണ്ണിച്ചിറയിൽ ഓവുചാലിൽ വീണ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തലശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്. .നഗരസഭ അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയത് എന്നാരോപിച്ചായിരുന്നു പ്രതിഷേധം .
തിങ്കളാഴ്ച രാവിലെ മഞ്ഞോടി കണ്ണിച്ചിറയിൽ മധ്യ വയസ്കൻ ഓവുചാലിൽ വീണ് മരിക്കാനിടയായത്.
തലശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്തു നിന്നും പ്രകടനമായ് എത്തിയ പ്രവർത്തകർനഗരസഭ ഓഫീസിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.യൂത്ത് കോൺഗ്രസ് മുൻ തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് എ ആർ ചിൻമയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എൻ അഷ്റഫ് അധ്യക്ഷത വഹിച്ചു. സി കെ അർബാസ് ,എസ് ഹൈമ ,എം , മുനാസ്, ആർ ജിത്തു , ആർ യദുനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു