ഷുഹൈബ് രക്തസാക്ഷി ദിനം: യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

google news
anusmaranam.jpg

പരിയാരം: ധീര രക്തസാക്ഷി ഷുഹൈബിന്റെ 6-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഇ ടീ രാജീവൻ ഉദ്ഘാടനം ചെയ്തു.

പരിയാരം മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗ് അധ്യക്ഷത വഹിച്ചു.  പരിയാരം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സജീവൻ പി വി, ജെയ്സൺ പരിയാരം, സാൻജോ ജോസ്, പ്രജിത് റോഷൻ, ഗോപാലൻ പി വി, അബു താഹിർ, ഷിജിത്ത് പി,വിനോദ് എന്നിവർ നേതൃത്വം നൽകി.