മന്ത്രി യെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ കുറ്റവിമുക്തരാക്കി
Nov 21, 2024, 15:00 IST
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചു കൊണ്ട് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ആക്രമിച്ചു. വെന്നകേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ പി സി സി മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ വി.പി. അബ്ദുല്‍ റഷീദ്,
ഡി സി സി ജനറല്‍ സെക്രട്ടറി ഒ.കെ.പ്രസാദ്,യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് ജോഷി കണ്ടത്തില്‍,യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇര്‍ഷാദ് സൈദാരകത് തളിപ്പറമ്പ് എന്നിവരെ കണ്ണൂര്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി കുറ്റക്കരല്ലെന്നു കണ്ടു വെറുത വിട്ടയച്ചു.പ്രതിഭാഗത്തിന് വേണ്ടി അഡ്വ.ഇ.ആര്‍.വിനോദ് ഹാജരായി.