കണ്ണൂരിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് മർദ്ദനം: രണ്ടുപേർക്കെതിരെ കേസെടുത്തു
Oct 2, 2024, 22:55 IST
ആലക്കോട്: ചെമ്പല്ലിക്കുണ്ടിലെ ഒരു ഹോട്ടലില്‍ ചായ കുടിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് മാടായി മണ്ഡലം പ്രസിഡന്റ് കെ.വി ശ്രീരാഗ് ബാബു (25), കെഎസ് യു മാടായി കോളജ് പ്രസിഡന്റ് നിവേദ് (25) എന്നിവരെ രാഷ്ട്രീയ വിരോധത്താൽ മർദ്ദിച്ചുവെന്ന പരാതിയിൽ പൊലിസ് കേസെടുത്തു. മാടായിലെ ഡിവൈഎഫ്‌ഐ _ എസ് എഫ് ഐ നേതാക്കളായ ജിതിന്‍ രാജ്, ഷിധിന്‍രാജ്, ശ്രീരാഗ്, ആദര്‍ശ്, നിവേദ് എന്നിവരും കണ്ടാലറിയാവുന്ന ഒരാളും ചേര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചതായുള്ള പരാതിയിലാണ് പരിയാരം പൊലിസ് കേസെടുത്തത്.
അക്രമണത്തില്‍ പരിക്കേറ്റ ശ്രീരാഗ് ബാബുവും, നിവേദും പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.