പറശ്ശിനിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Aug 27, 2024, 10:34 IST
കണ്ണൂർ: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ. കമ്പില്‍ കുമ്മായക്കടവിലെ ആച്ചിത്തറവിട വീട്ടില്‍ എ.ഷഹല്‍(26) നെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും ചേര്‍ന്ന് പിടികൂടിയത്.
എക്‌സൈസ് സംഘം തളിപ്പറമ്പ്, ധര്‍മ്മശാല, പറശ്ശിനിക്കടവ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പറശ്ശിനിക്കടവ് പാലത്തിന് സമീപം വെച്ചാണ് 150 മില്ലിഗ്രാം എം. ഡി. എം. എ യും 10 ഗ്രാം കഞ്ചാവും സഹിതം ഇയാള്‍ പിടിയിലാത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.വിജിത്ത്, പി.പി.റെനില്‍ കൃഷ്ണന്‍, എം.വി.ശ്യാംരാജ്, എം.കലേഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.വി.സുനിത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു