ആന്തൂരിൽ വയോധികയുടെ മാല കവർന്ന കേസ് : യുവാവ് പിടിയിൽ

google news
sdh

കണ്ണൂർ: ആന്തൂരിൽവയോധികയുടെ മാല കവര്‍ന്ന കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ അന്നൂര്‍ ആലപ്പടമ്പിലെ കുമാരന്റെ മകന്‍ പുതിയപുരയില്‍ വീട്ടില്‍ പി.പി.ലീജീഷിനെയാണ്(33). തളിപ്പറമ്പ് എസ്.എച്ച്.ഒ കെ.പി.ഷൈന്‍, എസ്.ഐ പി.റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ജനുവരി 22 ന് രാവിലെ 9.30 ന് ആന്തൂര്‍വയലില്‍ വെച്ച് 75 കാരി കെ.കെ.രാധയുടെ മൂന്നര പവന്‍ സ്വര്‍ണമാണ് സ്‌ക്കൂട്ടഖിലെത്തിയ പ്രതി പിടിച്ചു പറിച്ചത്.അതിനുമുമ്പായി തളിപ്പറമ്പ് ഹൈവേയില്‍ വെച്ചും  ഈയാള്‍ സമാനരീതിയില്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു.
സി.സി.ടിവി കേന്ദ്രീകരിച്ച് തളിപ്പറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags