അഴിക്കോട് ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ
Sep 26, 2024, 19:23 IST
കണ്ണൂർ : അഴീക്കോട് പൂതപ്പാറ മൈലാടത്തടത്തെ വാടക ക്വാർട്ടേഴ്സിൽ ലഹരി വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. ഫാസില നിവാസിൽ കെ.ഫഹദിനെയാണ് അഞ്ച് ഗ്രാമി ലധികം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റു ചെയ്തത്.
കണ്ണൂർ ആൻഡി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സി.ഐ സി. ഷാബുവും പാർട്ടിയുമാണ് റെയ്ഡ് നടത്തിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.