എടക്കാട് വില്‍പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയുമായി യുവാവ് എക്‌സൈസ് പിടിയില്‍

google news
sss

 
കണ്ണൂര്‍: എടക്കാട് വില്‍പനയ്ക്കായി കൊണ്ടു വന്ന എം.ഡി. എ  ശേഖരവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റു ചെയ്തു.  എടക്കാട് സ്വദേശി അഭിനന്ദ്  പി.വികാസിനെയാണ്  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച്ച രാവിലെ എടക്കാട് ദേവീവിലാസം സ്‌കൂളിനടുത്തെ വീട്ടില്‍ വെച്ചാണ് 9.34 ഗ്രാം എം.ഡി. എ സഹിതം യുവാവ് അറസ്റ്റിലായത്.

പ്രതിക്കെതിരെ എന്‍.ഡി. പി. എസ് ആക്ടു പ്രകാരം കേസെടുത്തു തുടര്‍ നടപടികള്‍ക്കായി വടകര നര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കി. വില്‍പനയ്ക്കായി കൊണ്ടു വന്ന എം. ഡി. എം. എയുമായാണ് പ്രതി പിടിയിലായത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി ഇയാള്‍ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു.

Tags