കോടിയേരിയില്‍ യുവതിയെ കാണാതായെന്ന മാതാവിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു

google news
missing

തലശേരി: കോടിയേരിയില്‍ പത്തൊമ്പതു വയസുകാരിയെ കാണാതായെന്ന പരാതിയില്‍ ന്യൂമാഹി പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കോടിയേരി നാണുനമ്പ്യാര്‍ ഹൗസിങ് കോളനിയിലെ യുവതിയെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. തലശേരി ടൗണിലേക്ക് പോയ യുവതി പിന്നീട് വീട്ടിലെത്തിയില്ലെന്ന മാതാവിന്റെ പരാതിയിലാണ് ന്യൂമാഹി പൊലിസ് കേസെടുത്ത്  അന്വേഷണമാരംഭിച്ചത്.

 യുവതിയുടെ മൊബല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയ നിലയിലാണ്. വീട്ടില്‍ നിന്നും പോയ യുവതി തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് മാതാവ് ന്യൂമാഹി പൊലിസില്‍ പരാതി നല്‍കിയത്. ന്യൂമാഹി എസ്. ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.

Tags