യെങ് മൈൻഡ്സ് ഇൻ്റർനാഷനൽ റീജ്യനൽ ചെയർമാൻ സ്ഥാനാരോഹണം 16 ന്

young
young

കണ്ണൂർ: സാമൂഹ്യ സേവന രംഗത്ത് പുതുതായി രൂപം കൊണ്ട യങ് മൈൻഡ്സ് ഇൻ്റർ നാഷനൽ റീജ്യനൽ ചെയർമാൻ്റെ സ്ഥാനാരോഹണ ചടങ്ങ് ജൂൺ 16 ന് വൈകിട്ട് അഞ്ചു മണിക്ക് റോയൽ ഒമേഴ്സിൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൃശൂർ ജില്ലയിലെ കൊരട്ടി മുതൽ മംഗളുരു വരെ വ്യാപിച്ചു കിടക്കുന്ന റീജ്യനൽ മൂന്നിൻ്റെ ആദ്യത്തെ ചെയർമാനായി കെ.രഞ്ജിത്ത് കുമാറാണ് ചുമതല ഏൽക്കുന്നത്.

യെങ്മൈൻഡ്സ് ഇൻ്റർ നാഷനലിൻ്റെ ഇൻ്റർനാഷനൽ പ്രസിഡൻ്റ് ഡോ.കെ.സി സാമുവേൽ ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡൻ്റ് ആൻ ഡോ കെ. ആൻ്റണി ക്യാബിനറ്റ് അംഗത്വം നൽകും. ഇൻ്റർ നാഷനൽ എൽഡേഴ്സ് ഫോറം ചെയർമാൻ കെ.എം സ്കറിയച്ചൻ ഭാരവാഹികൾക്ക് സ്ഥാനാരോഹണത്തിനായി സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 

റീജ്യനൽ ചെയർമാനായി സ്ഥാനമേറ്റെടുക്കുന്ന കെ. രഞ്ജിത്ത് കുമാർ സാമൂഹിക സേവകൻ, അധ്യാപക പരിശീലകൻ, വിദ്യാഭ്യാസ ഓഫിസർ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിച്ചിട്ടുണ്ട്. നിലവിൽ റീജ്യനലിൽ 50 ക്ളബ്ബുകളാണുള്ളത്. ഈ വർഷാവസാനത്തോടെ 100 ക്ളബ്ബുകളാണ് രൂപീകരിക്കാൻ ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ഒന്നര കോടിയുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തും പാർശ്വവൽക്കരിക്കുന്നവരെ ഉയർത്തി കൊണ്ടുവരുന്നതിനായിരിക്കും കൂടുതൽ ഊന്നൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അശരണരായ വയോജനങ്ങളെയും വിധവകളായ സ്ത്രീകളെയും സംരക്ഷിക്കാൻ സംഘടന പ്രവർത്തനങ്ങൾ നടത്തും. പരിസ്ഥിതി പ്രവർത്തനങ്ങളിലും സംഘടന പങ്കാളികളാവും. വാർത്താ സമ്മേളനത്തിൽ കെ. രഞ്ജിത്ത് കുമാർ, ടി.കെ രമേശ് കുമാർ, സി.വി ഹരിദാസ്, രാജേഷ് ഗോപാൽ, നാസിർ അരിങ്ങോട്ട് എന്നിവർ പങ്കെടുത്തു.

Tags