കണ്ണൂരിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് ബോണറ്റിൽ വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

A young man miraculously escaped after falling on the bonnet of a speeding car in Kannur
A young man miraculously escaped after falling on the bonnet of a speeding car in Kannur

കണ്ണൂർ: അമിത വേഗതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് തെറിച്ച് ബോണറ്റിൽ വീണ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചുമണിയോട താവക്കര പുതിയ ബസ് സ്റ്റാന്റിനടുത്തുള്ള റോഡിലാണ് സംഭവം. റോഡരികിൽ ബൈക്കിനരികെ ഫോണിൽസംസാരിക്കുകയായിരുന്ന യുവാവിനെയും അമിത വേഗതയിലെത്തിയ കാർഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഹെൽമെറ്റ് ധരിച്ച യുവാവ് കാറിന്റെ  ബോണറ്റിൽ തെറിച്ച് വീണ് റോഡിലേക്ക് പതിക്കുകയായിരുന്നു. തെറിച്ച് റോഡിലേക്ക് വീണയുടൻ കാർ നിർത്താൻ സാധിച്ചതിനാൽ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടം വരുത്തിയ താൽക്കാലിക രജിസ്ടേഷനുട്രേഷനുള്ള കാറിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags