തളിപ്പറമ്പിൽ മാഹിമദ്യവുമായി യുവാവ് പിടിയിൽ

mahi madyam
mahi madyam

തളിപ്പറമ്പ് എക്സൈസ്  റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടവും പാർട്ടിയും ചേർന്ന് കുറുമത്തൂർ,കൂനം, പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കൂനം     എന്ന സ്ഥലത്ത് വെച്ച് ബീഹാർ സ്വദേശി  മംഗൽറായ് മകൻ വിജയ് റായ് (വയസ്സ് 46/24)എന്നയാളെ ( 34 കുപ്പി)21.250 ലിറ്റർ പുതുച്ചേരി സംസ്ഥാനത്ത് മാത്രം വില്പന അവകാശമുള്ള ഇന്ത്യൻ നിർമ്മിത വിദേശമദ്യം കടത്തിക്കൊണ്ടു വന്ന കുറ്റത്തിന് അബ്കാരി കേസെടുത്തു.

പാർട്ടിയിൽ AEl (G) രാജേഷ്. കെ., സിവിൽ എക്സൈസ് ഓഫീസ മാരായ വിജിത്ത് .ടി .വി, ശ്യാം രാജ്.എം.വി, റെനിൽ കൃഷ്ണൻ.പി.പി,വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത. എം. വി എന്നിവരും ഉണ്ടായിരുന്നു. ഇയാൾക്ക് മദ്യം കൊണ്ടു കൊടുത്ത ആളിനെ കുറിച്ച് അന്വേഷിച്ച് വരുന്നു.

Tags