എഴുത്തുകാരൻ വാസു ചേറോട് അന്തരിച്ചു

vasu

ചെറുവത്തൂർ : സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖനും പടന്ന എം.ആര്‍.ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട.പ്രിന്‍സിപ്പാളും സി.പി.ഐ (എം) കോരംകുളം ബ്രാഞ്ച് അംഗവുമായിരുന്ന ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ വാസു ചോറോട് മാസ്റ്റര്‍ (80) നിര്യാതനായി.വടകര ചോറോട് സ്വദേശിയാണ്.

കേരള സംഗീത നാടക അക്കാദമി മെമ്പര്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പ്രസിഡന്റ്, കാസര്‍ഗോഡ് ജില്ല കൗണ്‍സില്‍ അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം, കാസര്‍ഗോഡ് ജില്ല പ്രസിഡന്റ്, കെ.പി.ടി.യു ചെറുവത്തൂര്‍ ഉപജില്ല പ്രസിഡന്റ്, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പുരസ്‌കാരത്തിനര്‍ഹമായ മെഫിസ്റ്റോ ഫിലസ് നാടകത്തിന്റെ രചയിതാവാണ്. നാടകരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട റിസറക്ഷന്‍ നാടകത്തിന്റെ രചയിതാവ് കൂടിയാണ്.

ഭാര്യ:പി.ചന്ദ്രമതി (റിട്ട. അധ്യാപിക. ഉദിനൂര്‍ എടച്ചാക്കൈ എയുപി സ്‌കൂള്‍).മക്കള്‍: ഡോ:സുരഭീ ചന്ദ്ര. ( മെഡിക്കല്‍ ഓഫീസര്‍, ഔഷധി, പിലാത്തറ ), സുര്‍ജിത്ത് ബസു (അധ്യാപകന്‍, കോളേജ് ഓഫ് കൊമേഴ്‌സ് കണ്ണൂര്‍).മരുമക്കള്‍: കെ.രതീഷ് (അദ്യാപകന്‍ ,ചെറുതാഴം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍),കെ. അശ്വതി( പരിയാരം).

സഹോദരങ്ങള്‍: പി.കെ.കൃഷ്ണന്‍(റിട്ട കോടതി ജീവനക്കാരന്‍, വടകര) പി.കെ.കുമാരന്‍ (ബേക്കറി ഉടമ, വടകര), കൗസല്യ (ചെന്നൈ).മൃതദേഹം ഇന്ന് രാവിലെ മുതൽ ഉച്ചവരെ പോട്ടച്ചാല്‍ ഇ എം എസ് വായനശാല &ഗ്രന്ഥാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം ഉച്ചക്ക് ഒരു മണിക്ക് ഉദിനൂര്‍ കുഞ്ഞിക്കൊവ്വല്‍ വാതക ശ്മശാനത്തില്‍.

Tags