വിവാഹ പൂർവ്വ കൗൺസിലിങ് അത്യാവശ്യം: അഡ്വ: സതീദേവി
കണ്ണൂർ: വിവാഹപൂർവ കൗൺസിലിംഗ് അത്യാവശ്യമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വെള്ളിയാഴ്ച്ച രാവിലെ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ വനിതാ കമ്മീഷൻ അദാലത്തിനോടനുബന്ധിച്ച് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിഷയത്തിന്റെ ഗൗരവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
വെള്ളിയാഴ്ച്ച നടന്ന അദാലത്തിൽ മൊത്തം 65 പരാതികളാണ് കമ്മീഷൻ മുൻപാകെ വന്നത്. 14 പരാതികളിലാണ് ഇന്ന് കമ്മീഷൻ തീർപ്പുകൽപ്പിച്ചത്. ഒരു പരാതി ജാഗ്രതാ സമിതിയുടെ പരിഗണനക്കയച്ചു. അഞ്ചുപരാതികളിൽ പോലീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. 43 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കാനായി മാറ്റി. കമ്മീഷൻ അംഗം അഡ്വ. കുഞ്ഞായിഷ, അഡ്വ :ചിത്തിര ശശിധരൻ, കൗൺസിലർ മാനസ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.