താണയിലെ വിദേശ നാണ്യ വിനിമയ സ്ഥാപനത്തിൻ്റെ മറവിൽ കൊല്ലം സ്വദേശിയുട 43 ലക്ഷം തട്ടിയെടുത്ത യുവതി അറസ്റ്റിൽ

Foreign in Thana   of the Exchange   Woman arrested for extorting Rs 43 lakh from Kollam native
Foreign in Thana   of the Exchange   Woman arrested for extorting Rs 43 lakh from Kollam native

കണ്ണൂർ: ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. താണയിലെ വിദേശ നാണ്യ വിനിമയ സ്ഥാപനത്തിന്റെ പേരിൽ കൊല്ലം സ്വദേശിയുടെ43 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി ഏച്ചൂർ വട്ടപ്പൊയിൽ താഴേ വീട്ടിൽ ഹൗസിലെ ജസീറ(32) യെയാണ് കണ്ണൂർടൗൺ പൊലീസ്  ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

താണയിലെ സാറ എഫ് എക്സ് എന്ന സ്ഥാപനത്തിന് വേണ്ടി പണം ശേഖരിക്കുന്ന കാപ് ഗെയിൻ എന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞാണ് കൊല്ലം കടക്കൽ സ്വദേശി അഷറഫിൽ നിന്നും 43, 59, 950 രൂപ നിക്ഷേപമായി വ്യാജ ബാങ്ക് അക്കൗണ്ട് വഴിയും മറ്റും കൈക്കലാക്കിയത്. വിദേശത്തുള്ള പരിചയം വെച്ചാണ് പ്രതി അഷറഫുമായി ബന്ധം സ്ഥാപിച്ചത്. 

റോബോട്ടിക് ട്രേഡിംഗിൽ നിക്ഷേപം നടത്തിയാൽ നിക്ഷേപത്തിന്റെ 20% ലാഭം തരുമെന്നുള്ള വാഗ്ദാനത്തിൽ പ്രേരിതനായാണ്  2022 ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള വിവിധ സമയങ്ങളിൽ പണം നിക്ഷേപിച്ചതെന്ന് പരാതിയിൽ പറയുന്നു.

Tags